Friday, January 30, 2009

പിണറായി പുറത്തേക്ക് ?????

കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന ‘ലാവ്‌ലിന്‍ ‘ കേസില്‍ സി.ബി.ഐ. രണ്ടാഴ്ചയ്ക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. കുറ്റപത്രത്തില്‍ മുഖ്യപ്രതി സ്ഥാനത്ത് പിണറായി വിജയന്‍ ആണ്. മംഗളം റിപ്പോര്‍ട്ട് മറ്റ് പത്രങ്ങള്‍ കണ്ടതായി പോലും ഭാവിച്ചിട്ടില്ല. കഴമ്പില്ലാത്ത അഴിമതിക്കഥകള്‍ നിരത്തി വായനക്കാരുടെ എണ്ണം കൂട്ടാന്‍ എല്ല്ലാ പത്രങ്ങളും ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ലാവ്‌ലിന്‍ അഴിമതികളില്‍ ബൂര്‍ഷാ പത്രങ്ങള്‍പ്പോലും താല്പര്യം കാണിച്ചിട്ടില്ല.കേരളത്തിലെ ചില വൈദ്യുതി പദ്ധതികളുടെ നവീകരണത്തോട് അനുബന്ധിച്ച് ലാവ്‌ലിന്‍ കമ്പിനിയുമായി ഉണ്ടാക്കിയകരാറിന്റെ ലംഘനത്തെതുടര്‍ന്ന് കേരളത്തിന് അര്‍ഹതപെട്ട ‘കോടികള്‍ ‘ (ആശുപത്രി ഉപകരണങ്ങള്‍) ലഭിച്ചില്ല എന്ന ആരോപണങ്ങളെ തുടര്‍ന്ന് നടത്തുന്ന അന്വേഷ്ണമാണ് ഇപ്പോള്‍ പൂര്‍ത്തിയാകുന്നത് .യു.ഡി.എഫി നേയും എല്‍.ഡി.എഫിനേയും ഒരേ പോലെ പ്രതിക്കൂട്ടിലാക്കിയ ലാവ്‌ലിന്‍ അഴിമതി ഇപ്പോള്‍ എല്‍.ഡി.എഫി നെ പ്രതികൂട്ടിലാക്കുകയാണ്. ‘മൊട്ടുസൂചി’ അഴിമതിക്ക് എതിരെ മിനിട്ടിന് മിനിട്ടിന് പത്രസമ്മേളനം നടത്തി തങ്ങളുടെ വാദമുഖങ്ങള്‍ അവതരിപ്പിക്കുന്ന ഭരണ- പ്രതിപക്ഷകക്ഷികള്‍ ലാവ്‌ലിന്‍ നിശബ്ദ്ദത പാലിച്ചു. ഈ നിശബ്ദ്ദതയില്‍ നിന്നാണ് ക്രൈം മാസികയുടെ നന്ദകുമാര്‍ തെളിവുകളുമായിഎത്തുന്നത്. പിണറായിക്കെതിരെയുള്ള തെളിവുകള്‍ നന്ദകുമാര്‍ ഹാജരാക്കുകയും ചെയ്തു. ഇതില്‍ കലി പൂണ്ടവര്‍ ക്രൈം മാസികയുടെ കോപ്പികള്‍ കത്തിക്കുകയും ക്രൈം ഓഫീസ് തല്ലിത്തകര്‍ക്കുകയും ചെയ്തു. സിബിഐ നടത്തിയ അന്വേഷ്ണത്തിലുംതെളിവുകള്‍ പിണറായിക്കെതിരാണ് . ഈ കുറ്റപത്രം സമര്‍പ്പണം നീട്ടിക്കൊണ്ടു പോകാന്‍ ചിലര്‍ ശ്രമിക്കും . വരുന്ന ലോക്സ്ഭ ഇലക്ഷന് മുമ്പായി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചാല്‍ അത് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ക്ഷീണം ഉണ്ടാക്കും. മാത്രവുമല്ല പിണറായി അടുത്തമാസം നടത്തുന്ന കേരളയാത്രയില്‍ ഈ കുറ്റപത്രത്തിന് വിശദീകരണം നല്‍കുകയും വേണ്ടിവരും. ഇത് പ്രതിപക്ഷം ശരിക്ക്വിനിയോഗിക്കൂകയും ചെയ്യും. സംസ്ഥാന ഗവണ്‍‌മെന്റിന്റെ ജനക്ഷേമ പദ്ധതികളും കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളുംഅഴിമതികളും പ്രചരണായുധമാക്കി കൊണ്ട് നടത്തുന്ന ‘കേരള യാത്ര’യ്ക്ക് ,അഴിമതി ആരോപണത്തില്‍ കുറ്റപത്രത്തില്‍ പേര്പരാമര്‍ശിക്കപെട്ട ഒരാള്‍ നേതൃത്വം നല്‍കുന്നത് വി‌എസ് പക്ഷമെങ്കിലും എതിര്‍ക്കും.ലാവ്‌ലിന്‍ കേസില്‍ സിബിഐ യുടെ അന്വേഷ്ണം സജീവമാക്കി നിര്‍ത്തിയിരുന്നത് വി‌എസ് തന്നെ ആയിരുന്നല്ലോ ? ക്ലീന്‍ഇമേജ് സൃഷ്ടിച്ചിരിക്കുന്ന വി‌എസിന് തനിക്കിപ്പോള്‍ പാര്‍ട്ടിയില്‍ സംഭവിച്ചിരിക്കുന്ന ക്ഷീണം മറന്ന് പോരാട്ടം നടത്താന്‍സിബി‌ഐ യുടെ ലാവ്‌ലിന്‍ കുറ്റപത്രം ഊര്‍ജ്ജമാകും. തന്റെ ചിറകുകള്‍ ഓരോന്നായി അരിഞ്ഞ ഔദ്യോഗിക പക്ഷത്തിനെതിരെനടത്തുന്ന ഒളിയുദ്ധം അവസാനിപ്പിച്ച് തെളിയുദ്ധം നടത്താന്‍ പറ്റിയ ആയുധങ്ങള്‍ ഈ കുറ്റപത്രത്തില്‍ നിന്ന് വി‌എസ് പക്ഷംനേടിയെടുക്കും. അഴിമതിക്ക് എതിരെ കുരിശു‌യുദ്ധം പ്രഖ്യാപിച്ച പാര്‍ട്ടിയുടെ സെക്രട്ടറി സ്ഥാനത്ത് ഒരു അഴിമതിക്കേസില്‍ പേര്പരാമര്‍ശിക്കപെട്ട ആള്‍ ഇരിക്കുന്നതിന്റെ ധാര്‍മ്മികത മറ്റ് പാര്‍ട്ടിക്കാര്‍ ചോദ്യം ചെയ്തില്ലങ്കിലും വി‌എസ് ചോദ്യം ചെയ്യാതിരിക്കില്ല ... നിഷ്‌പക്ഷം എന്ന് നടിക്കുന്ന കേന്ദ്രനേതൃത്വത്തിന് ഇത് കാണാതിരിക്കാനും ആവില്ല ... അത്‌ഭുതങ്ങള്‍സംഭവിച്ചില്ലങ്കില്‍ , ലാവ്‌ലിന്‍ കെസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിക്കുകയാണങ്കില്‍ ‘അനിവാര്യ‘മായത് സംഭവിച്ചിരിക്കും.

ജസ്റ്റിസ് ഹേമയുടെ ഗുരുദക്ഷിണ ???????

അങ്ങനെ കാത്ത് കാത്തിരുന്ന് സിസ്റ്റര്‍ അഭയയുടെ കൊലയാളികള്‍ എന്ന നിഗമന ത്തില്‍ സിബിഐ അറസ്റ്റ് ചെയ്ത മൂന്നുപേര്‍ക്കും ഹൈക്കോടതിയില്‍ ജസ്റ്റിസ് ഹേമ ജാമ്യം അനുവദിച്ചു കൊടുത്തു. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു എന്നതിനെക്കാള്‍ജാ മ്യം അനുവദിച്ചുകൊണ്ട് ജസ്റ്റിസ് ഹേമ നടത്തിയ നിരീക്ഷണങ്ങള്‍ നിയമ ലോകത്തെതന്നെ രണ്ട് തട്ടിലാക്കിക്കഴിഞ്ഞു.‘അദൃശ്യമായ കരങ്ങള്‍ക്ക് ‘ ആവിശ്യവും ഇതു തന്നെ ആയിരിക്കണം. മാധ്യമങ്ങള്‍ക്ക് എതിരേയും വിമര്‍ശനങ്ങള്‍ ഉന്നയിക്കാ ന്‍അവര്‍ മറന്നില്ല. ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കേണ്ട മറ്റൊരു കാര്യം ജസ്റ്റിസ് ഹേമയുടെ ഗുരുനാഥനായ മുന്‍ ജസ്റ്റിസ്ദീപികയുടെ ഒന്നാമത്തെ പേജില്‍ തന്നെ എഴുതിയ ലേഖനമാണ് . ഈ ലേഖനത്തിലും പരാമര്‍ശിച്ചത് മാധ്യമങ്ങള്‍ നടത്തിയ അല്ലങ്കില്‍ നടത്തികൊണ്ടിരിക്കുന്ന അഭയക്കേസിന്റെ റിപ്പോര്‍ട്ടിങ്ങുകളെക്കുറിച്ചാ ണ്. (ഫാരിസിന്റെ കൈയ്യില്‍ നിന്ന് ദീപികപത്രം തിരിച്ചു വാങ്ങിയതുകൊണ്ട് ഇങ്ങനെ ഒരു ഗുണം ഉണ്ടായി). ജസ്റ്റിസ് ഹേമയുടെ മുന്‍പില്‍ കേസ് പരിഗണനയ്ക്ക് വന്നപ്പോള്‍ തന്നെ തങ്ങള്‍ക്ക് നീതി ലഭിക്കുകയില്ലന്ന് സിബിഐ പറഞ്ഞതാണ്. എന്തുകൊണ്ട് സിബിഐ അങ്ങനെ പറഞ്ഞു? അല്ലങ്കില്‍ അങ്ങനെ ഒരു ആരോപണം ഉന്നയിക്കാന്‍ ഉണ്ടായ കാരണങ്ങള്‍ എന്തെല്ലാമാണ് ? അസാധാരണമായ നടപടികളിലൂടെ പ്രതികളെന്ന് ആരോപിക്കപെട്ടവര്‍ക്ക് ജാമ്യം നല്‍കിക്കൊണ്ട്ജസ്റ്റിസ് ഹേമ എഴുതിയ വിധിപ്രസ്താവനയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ തന്റെ ഗുരുനാഥന് നല്‍കിയ ഗുരുദക്ഷിണയാണോ??പ്രതികള്‍ക്ക് നല്‍കിയ ജാമ്യനിബന്ധനയില്‍ പറഞ്ഞിരിക്കുന്ന ഒരു നിബന്ധന ഇതാണ് ; അവര്‍ ഫോണില്‍ക്കൂടി ആരുമായുംബന്ധപ്പെടാന്‍ പാടില്ല. ശാസ്ത്രം പുരോഗിമിച്ച ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയല്ലേ ഇത് .??? അടച്ചിട്ട മുറിയില്‍പ്രതികള്‍(?) ആരുമായിട്ടെങ്കിലും മൊബൈല്‍ ഫോണില്‍ സംസാരി ക്കുന്നത് കണ്ടുപിടിക്കാന്‍ പറ്റുമോ ? (പ്രതികള്‍ താമസിക്കുന്നഇടങ്ങളില്‍ മൊബൈല്‍ ജാമറുകള്‍ വയ്ക്കുമോന്ന് അറിയില്ല) . ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചാല്‍ ജാമ്യം ഇല്ലാതാവുമെന്നും പറഞ്ഞിട്ടുണ്ട്. ബാലിശമായ ജാമ്യ നിബന്ധനകൊണ്ട് മാത്രമല്ല ഈ ജാമ്യ ഹര്‍ജി തീര്‍പ്പാക്കല്‍ നിയമലോകത്ത് ചര്‍ച്ചയാകുന്നത്;കോടതി നടത്തിയ ചില നിരീക്ഷ്ണങ്ങളില്‍ക്കൂടിയാണ് .സിസ്റ്റര്‍ സെഫിക്ക് നടത്തിയ കന്യകാത്വ പരിശോധനപോലെ പുരോഹിതരുടെ ലൈംഗികശേഷിയും ഇനി പരിശോധിക്കുമോഎന്നാണ് ഒരു ചോദ്യം ? ഈ ചോദ്യ ത്തിന്റെ പ്രശക്തി എന്തായിരുന്നു. സിസ്റ്റര്‍ സെഫിക്ക് നടത്തിയ കന്യകാത്വ പരിശോധനയില്‍ നിന്ന് ലഭിച്ച ഫലം സിബിഐ സ്വയം പറയുകയല്ലായിരുന്നു. തന്റെ കഷിയുടെ സമ്മതമില്ലാതെയാണ് കക്ഷിയുടെ കന്യകാത്വ പരിശോധന നടത്തിയത് എന്ന് സിസ്റ്റര്‍ സെഫിയുടെ അഭിഭാഷകന്‍ നടത്തിയ പരാമര്‍ശമാണ് ചില അപ്രിയസത്യങ്ങള്‍ പറയാന്‍ സിബിഐയെ പ്രേരിപ്പിച്ചത് .( ഇതില്‍ ഒരു മാനുഷികതയുടെ പ്രശ്നമുണ്ട് എന്നത് വിസ്മരിക്കുന്നില്ല.).സിസ്റ്റര്‍ സെഫിയെ സമുഹമധ്യത്തില്‍ ഈ ‍ അപ്രിയ സത്യങ്ങള്‍ മറ്റൊരു ‘പ്രതി’യാക്കി. എന്തുകൊണ്ട് ഈ കന്വകാത്യപരിശോധന നടത്തി ? തെളിവുകള്‍ നശിപ്പിപ്പിക്കാന്‍ വേണ്ടി പ്രതികള്‍(?) ഏതറ്റവും വരെ പോകുമെന്നുള്ളതിന് ഇതില്‍ കവിഞ്ഞ ഉദാഹരണം ആവിശ്യമുണ്ടോ?പതിനാറുവര്‍ഷം നീണ്ട അന്വേഷണത്തിനൊടുവില്‍ സിബിഐ പ്രതികളെ അറസ്റ്റ് ചെയ്യുന്നത് തന്നെ കോടതിയുടെ രൂക്ഷവിമര്‍ശനത്തെതുടര്‍ന്നാണ്. ഹൈക്കോടതി യുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന ഒരു കേസ് അന്വേഷണത്തിലാണ് ജസ്റ്റിസ്ഹേമ അവിശ്വാസം രേഖപ്പെടുത്തുന്നത്. ഇതേ അംഗങ്ങള്‍ തന്നെ കേസ് അന്വേഷിച്ചാല്‍ മതിയെന്നും മറ്റൊരു പരിചയസമ്പന്നനായ ഓഫീസര്‍ മേല്‍നോട്ടം വഹിക്കുകയും വേണം എന്ന് പറയുന്നതില്‍ ഒരു വൈരുദ്ധതയില്ലേ?????തന്റെ മുന്നില്‍ എത്തുന്ന ജാമ്യഹര്‍ജിയില്‍ ജാമ്യം അനുവദിക്കുകയോ അനുവദിക്കാ തിരിക്കുകയോ ചെയ്യുന്നത് കേസ് കേള്‍ക്കുന്നന്യായാധിപന്റെ നീതിബോധമാണ്. എന്നാല്‍ ഇവിടെ ഈ നീതിബോധത്തിനുമപ്പുറത്തേക്കും ജാമ്യം അനുവദിച്ചുകൊണ്ട്നടത്തിയ പരാമര്‍ശനങ്ങള്‍ കടന്നു. മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനം , സിബിഐക്കെതിരെ വിമര്‍ശനം , സിബിഐനല്‍കിയ റിപ്പോര്‍ട്ടുകളിലെ തെളിവുകളെ ചോദ്യം ചെയ്യുന്നു ,.... സിബിഐ നല്‍കിയ റിപ്പോര്‍ട്ടുകളെ കേസ് നേരത്തെപരിഗണിച്ചിരുന്ന രണ്ട് ന്യായാധിപന്മാര്‍്‍ അഭിനന്ദിക്കുകയും അന്വേഷ്ണം നേരായ വഴിക്കുതന്നെയാണന്ന് പറയുകയും ചെയ്തതാണ്. എന്നിട്ടിപ്പോള്‍ സിബിഐയുടെ റിപ്പോര്‍ട്ടുകളെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നു. കേസിന്റെ അവസാനസമയത്താണ് ഈ റിപ്പോര്‍ട്ടുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതെങ്കില്‍ സ്വാഭാവികം എന്ന പരിഗണിക്കാമായിരുന്നു.ഒരു ജാമ്യാഹര്‍ജി പരിഗണിച്ചുകൊണ്ട് ഇങ്ങനെയുള്ള നിരീക്ഷണത്തിലേക്ക് കോടതി എങ്ങനെയാണ് കടന്നു ചെല്ലുന്നത്.???/സിനിമാക്കഥപോലെ മാപ്പുസാക്ഷികള്‍വരെ മരണത്തിന് കീഴടങ്ങുമ്പോള്‍ പ്രതികളുടെ ജീവന് സംരക്ഷണ നല്‍കാന്‍ കൂടിതീരുമാനം എടുക്കേണ്ടതായിരുന്നു. അദൃശ്യമായ കരം / അദൃശ്യമായകരങ്ങള്‍ പ്രതികളുടെ(?) നേരെയും നീട്ടപ്പെടു കയില്ലന്ന് എന്താണുറപ്പ് ... പതിനാറുവര്‍ഷത്തിനുശേഷം ചുരുളഴിയുന്ന കേസ് അഴിയപ്പെടരുതെന്ന് ഇപ്പോഴും ആരക്കയോ ആഗ്രഹിക്കുന്നു.